നിര്‍ധര കുടുംബങ്ങള്‍ക്ക് കോലഞ്ചേരി ഓര്‍ത്തഡോക് സ് ഇടവകയുടെ കൈത്താങ്ങ്‌ ; ഭവനം നിര്‍മിച്ചു നല്‍കി

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ് പോള്‍സ് ഓര്‍ത്തഡോക് സ് പള്ളിയുടെ നേത്രത്വത്തില്‍ നിര്‍ധനരായ കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്‍കി .കോലഞ്ചേരി ഓര്‍ത്തഡോക് സ് ഇടവക നടപ്പാക്കുന്ന “വീടിലാത്തവര്‍ക്ക് വീട് “(Home For Homeless ) എന്ന പദ്ധതിയുടെ ഭാഗമായാണ് കോലഞ്ചേരി പെരിങ്ങോള്‍ കരയിൽ ഓടോളിൽ പൌലോസിന് വീട് നിര്‍മിച്ചു നല്‍കിയത്.ഓഗസ്റ്റ്‌ 16 ന് ഭവനത്തന്റെ കൂദാശയും താക്കോല്‍ കൈമാറ്റവും ഇടവക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ മാത്യൂസ്‌ മാര്‍ സെവേറിയോസ് തിരുമനസ്സിന്റെ ത്രക്കരങ്ങളാല്‍ നിര്‍വഹിച്ചു.
Untitled-1
ഇത് മൂന്നാമത്തെ ഭവനമാണ് നിര്‍ധനരായ കുടുംബങ്ങള്‍ക്കുവേണ്ടി പൂര്‍ണ്ണമായും സൗജന്യമായി കോലഞ്ചേരി ഓര്‍ത്തഡോക് സ് ഇടവകയുടെ നേത്രത്വത്തില്‍ പണുതുയര്‍ത്തി താക്കോല്‍ കൈമാറുന്നത് .ഭാവന സന്ദര്‍ശന വേളയില്‍ വികാരി ഫാ.ജേക്കബ്‌ കുര്യന്‍ ,സഹ വികാരി ഫാ.ലൂക്കോസ് തങ്കച്ചന്‍ എന്നിവര്‍ പൌലോസിന്‍റെ വീടിന്‍റെ ശോച്യാവസ്ഥ കണ്ടതിനെ തുടര്‍ന്നാണ്‌ “വീടിലാത്തവര്‍ക്ക് വീട് ” പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കിയത് . 5,00,000 രൂപ ചിലവിട്ടാണ് മൂന്ന്‍ മുറികളുള്ള വീട് നിര്‍മിച്ചിരിക്കുന്നത് കൂദാശ വേളയില്‍ അഭിവന്ദ്യ ഡോ മാത്യൂസ്‌ മാര്‍ സെവേറിയോസ് തിരുമനസ്സ് 50,000 രൂപ വീതം സംഭാവനയായി തുടര്‍വര്‍ഷങ്ങളിൽ ഇടവക നടത്തുന്ന ഭാവനനിര്‍മാണങ്ങള്‍ക്കായ് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ നിന്നും അനുവദിച്ചതായി അറിയിച്ചു .കൂദാശയില്‍ ഇടവകയിലെ വൈദികൻ അയ ജോണ്‍ തേനുഗൽ,പള്ളി ട്രസ്റ്റീമാർ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ,18 കുടുംബ യൂണിറ്റ് ഭാരവാഹികള്‍ ,വിവിധ ആത്മീയ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര പങ്കെടുത്തു .